പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രക്കുളത്തിൽ +1 വിദ്യാർത്ഥി മുങ്ങി മരിച്ചു
പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രക്കുളത്തിൽ ചൊക്ലി രാമവിലാസം ഹയർസെക്കൻ്റ്റി സ്ക്കൂൾ +1 വിദ്യാർത്ഥി അദ്വെത് (16) ആണ് മരിച്ചത്.
എറണാകുളം പെരുമ്പാവൂർ, മുടക്കുഴ , പുതിയടത്ത് ചാലിൽ അനിൽകുമാറിൻ്റെയും ദിവ്യ കെ ദിവാകരൻ്റെയും (ലൈവ് സ്റ്റോക്ക് അസിസ്റ്റൻ്റ്, പെരിങ്ങളം) മകനാണ്.
അണിയാരം മൂത്തേടത്ത് ക്ഷേത്തിന് സമീപം ഇളയടത്ത് താഴെ കുനിയിൽ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം, കുളിക്കാൻ വന്നതായിരുന്നു.
സഹോദരൻ കുടെയുണ്ടായിരുന്നു. ജ്യേഷ്ഠൻ മുങ്ങിയത് ഇളയ സഹോദരന് മനസ്സിലായിരുന്നില്ല. 12.40 ന് പുറത്തെടുത്തു.
പാനൂർ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു.
സഹോദരൻ : കാശിനാഥ് ( 5 -ാം തരം വിദ്യാർത്ഥി, കാടാംകുനി യു പി സ്ക്കൂൾ).
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോകും
RASHIKPOOKKOM