പി ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു

പി ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു
POOKKOM NEWS

കോരൻപീടിക : യുവജന വായനശാല &ഗ്രന്ഥാലയം പി ജയചന്ദ്രൻ്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.വായനശാലയുടെ വൈസ് പ്രസിഡൻറ് ശ്രീമതി ഡി.പ്രസീത അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി ലിജിനെ സുർജിത് അനുസ്മരണ പ്രഭാഷണം നടത്തി.

യോഗത്തിൽ ഓ.പി.ശിവദാസൻ സ്വാഗതവും ശ്രീമതി എം.ദിവ്യ നന്ദിയും പറഞ്ഞു.തുടർന്ന് ഗാനസന്ധ്യയും അരങ്ങേറി.

ചടങ്ങിൽ വെച്ച് നിഹാരികയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി,ഓർമ്മ പുസ്തകം വായനശാലയുടെ മുതിർന്ന അംഗങ്ങളായ ശ്രീ രാഘവനും ടി .കെ .രാജനും ചേർന്ന് ഏറ്റുവാങ്ങി.